Tuesday, December 17, 2024
LATEST NEWSSPORTS

ഏഷ്യാ കപ്പിന് മുമ്പ് ഇന്ത്യൻ താരങ്ങൾ ഫിറ്റ്നസ് തെളിയിക്കണമെന്ന് റിപ്പോര്‍ട്ട്

ന്യൂഡല്‍ഹി: ഈ മാസം ആരംഭിക്കുന്ന ഏഷ്യാ കപ്പിന് മുന്നോടിയായി ഇന്ത്യൻ ക്രിക്കറ്റ് ടീം അംഗങ്ങൾ ഫിറ്റ്നസ് തെളിയിക്കണമെന്ന് റിപ്പോര്‍ട്ട്. യുഎഇയാണ് ഏഷ്യാ കപ്പിന് ആതിഥേയത്വം വഹിക്കുന്നത്.

ഓഗസ്റ്റ് 27നാണ് ഏഷ്യാ കപ്പ് ആരംഭിക്കുന്നത്. താരങ്ങൾക്ക് ബെംഗളൂരുവിലെ ദേശീയ ക്രിക്കറ്റ് അക്കാദമിയിൽ ഫിറ്റ്നസ് തെളിയിക്കേണ്ടി വരും. ഓഗസ്റ്റ് 18ന് താരങ്ങൾ ദേശീയ ക്രിക്കറ്റ് അക്കാദമിയിലെത്തുമെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.

ദീപക് ഹൂഡയും ആവേശ് ഖാനും ബെംഗളൂരുവിലേക്ക് വരേണ്ട ആവശ്യമില്ല. സിംബാബ്‌വെയ്‌ക്കെതിരായ പരമ്പരയിൽ പങ്കെടുക്കുന്ന ഇരുവരും പരമ്പരയ്ക്ക് ശേഷം നേരിട്ട് ദുബായിലേക്ക് പറക്കും.