Tuesday, December 17, 2024
LATEST NEWSTECHNOLOGY

ജലപാതകളിൽ പറക്കാൻ ലോകത്തിലെ ഏറ്റവും വേഗതയേറിയ ഇലക്ട്രിക് കപ്പൽ

സ്റ്റോക്ക്‌ഹോം: ലോകത്തിലെ ഏറ്റവും വേഗതയേറിയ ഇലക്ട്രിക് കപ്പൽ അടുത്ത വർഷം സ്റ്റോക്ക്ഹോമിൽ നിന്ന് പുറപ്പെടും. ചില ദ്വീപസമൂഹങ്ങൾ തമ്മിലുള്ള യാത്രാ സമയം ഇത് പകുതിയായി വെട്ടിക്കുറക്കും.

30 നോട്ടിക്കൽ മൈൽ വേഗത കൈവരിക്കുന്ന 30 യാത്രക്കാരുള്ള “ഫ്ലൈയിംഗ് ഫെറി” ആണ് കാൻഡെല പി -12. ഏറ്റവും ഊർജ്ജ-കാര്യക്ഷമതയുള്ള കപ്പലാണ് കാൻഡെലയെന്നാണ് പറയപ്പെടുന്നത്.

2023 ൽ ഒൻപത് മാസത്തെ പാസഞ്ചർ ട്രയലിനായി സ്റ്റോക്ക്ഹോമുമായുള്ള കമ്പനിയുടെ പങ്കാളിത്തത്തോടെ സ്വീഡിഷ് സർക്കാരിൽ നിന്ന് ഗണ്യമായ നിക്ഷേപവും പിന്തുണയും കാൻഡെല സ്വീകരിച്ചിരുന്നു.