Thursday, December 12, 2024
LATEST NEWSSPORTS

‘നൈറ്റ് ക്ലബുകളില്‍ പോകരുത്’; കടുത്ത അച്ചടക്ക നടപടികളുമായി പിഎസ്ജി

പാരിസ്: ടീം അംഗങ്ങള്‍ക്കിടയിലെ അച്ചടക്കം ഉയര്‍ത്താന്‍ കടുത്ത നടപടികളുമായി പിഎസ്ജി പരിശീലകന്‍ ക്രിസ്റ്റഫ് ഗാര്‍റ്റിയര്‍. രാത്രികാലങ്ങളിൽ പുറത്ത് കറങ്ങിനടക്കുന്നതിൽ നിന്ന് കളിക്കാർക്ക് വിലക്കേർപ്പെടുത്തിയതായാണ് റിപ്പോർട്ടുകൾ.

നൈറ്റ്ക്ലബ്ബുകളിൽ രാത്രി എത്തിയാൽ അറിയിക്കാൻ ക്ലബ്ബുകളെ ചുമതലപ്പെടുത്തിയിട്ടുണ്ട്. എല്ലാ സഹതാരങ്ങളും ഒരുമിച്ച് ഇരുന്ന് പ്രഭാതഭക്ഷണവും ഉച്ചഭക്ഷണവും കഴിക്കണം. ഈ സമയത്ത് മൊബൈൽ ഫോണുകൾ ഉപയോഗിക്കാൻ പാടില്ല. 

ഈ നിർദ്ദേശങ്ങൾ പാലിക്കാൻ തയ്യാറല്ലാത്തവർക്ക് ക്ലബ് വിടാമെന്ന് ക്രിസ്റ്റഫർ ഗാർട്ടിയർ പറഞ്ഞതായാണ് വിവരം. പുതിയ കരാർ ഒപ്പിട്ട ശേഷം, പിഎസ്ജിയിൽ തീരുമാനങ്ങൾ എടുക്കാൻ എംബാപ്പെയ്ക്ക് കൂടുതൽ അധികാരം നൽകിയതായി റിപ്പോർട്ടുകളുണ്ട്.