Thursday, January 22, 2026
LATEST NEWSSPORTS

ബോക്‌സിങ്ങില്‍ മെഡലുറപ്പിച്ച് ഇന്ത്യ: നീതു ഘന്‍ഘാസ് സെമിയില്‍

ബര്‍മിങ്ങാം: 2022ലെ കോമൺവെൽത്ത് ഗെയിംസിൽ 15-ാം മെഡൽ ഉറപ്പിച്ച് ഇന്ത്യ. വനിതാ ബോക്സിംഗ് ഇനത്തിൽ ഇന്ത്യയുടെ നീതു ഘാൻഗസ് സെമിയിൽ പ്രവേശിച്ചതോടെയാണ് ഇന്ത്യ വീണ്ടും മെഡൽനേട്ടം ഉറപ്പായത്.

വനിതകളുടെ 48 കിലോ വിഭാഗം ക്വാര്‍ട്ടര്‍ ഫൈനലില്‍ ഉത്തര അയര്‍ലന്‍ഡിന്റെ നിക്കോള്‍ ക്ലൈഡിയെയാണ് നീതു കീഴടക്കിയത്. 21കാരിയായ നീതു തകര്‍പ്പന്‍ പ്രകടനമാണ് പുറത്തെടുത്തത്. ഏകപക്ഷീയമായിരുന്നു താരത്തിന്റെ വിജയം.

രണ്ട് തവണ യൂത്ത് ചാമ്പ്യൻഷിപ്പ് സ്വർണ്ണ മെഡൽ ജേതാവായ നീതുവിന്‍റെ ആദ്യത്തെ കോമൺവെൽത്ത് ഗെയിംസാണിത്. 2018 ൽ ബുഡാപെസ്റ്റിൽ നടന്ന യൂത്ത് ഗെയിംസിലും 2017 ൽ ഗുവാഹത്തിയിൽ നടന്ന യൂത്ത് ഗെയിംസിലും നീതു സ്വർണ്ണ മെഡലുകൾ നേടി.