Sunday, January 5, 2025
LATEST NEWSSPORTS

ട്വന്റി 20യില്‍ ചരിത്ര നേട്ടവുമായി ഹാര്‍ദിക് പാണ്ഡ്യ

ബാര്‍ബഡോസ്: 50 വിക്കറ്റും 500 റൺസും നേടുന്ന ആദ്യ ഇന്ത്യൻ പുരുഷ താരമായി ഹാർദിക് ചരിത്രം കുറിച്ചു. വെസ്റ്റ് ഇൻഡീസിനെതിരായ മൂന്നാം ടി20 യിൽ കൈല്‍ മായേഴ്‌സിനെ പുറത്താക്കിയതോടെയാണ് പാണ്ഡ്യ ഈ നേട്ടം കൈവരിച്ചത്. ഈ നേട്ടം കൈവരിക്കുന്ന ലോകത്തിലെ 11ാമത്തെ താരമാണ് ഹാർദിക്.

വനിതാ ക്രിക്കറ്റിൽ ഇന്ത്യയുടെ ദീപ്തി ശർമയാണ് ഈ നേട്ടം കൈവരിച്ചത്. 521 റൺസും 65 വിക്കറ്റുമാണ് ദീപ്തിയുടെ സമ്പാദ്യം.