Tuesday, December 17, 2024
LATEST NEWSSPORTS

കോമണ്‍വെല്‍ത്ത് ഗെയിംസ് ബാഡ്മിന്റണ്‍ മിക്‌സഡില്‍ ഇന്ത്യക്ക് വെള്ളി

ബിര്‍മിങ്ഹാം: കോമൺവെൽത്ത് ഗെയിംസിൽ ബാഡ്മിന്‍റൺ മിക്സഡ് ഇനത്തിൽ ഇന്ത്യയ്ക്ക് വെള്ളി. ഫൈനലിൽ മലേഷ്യയോട് 1-3ന് തോറ്റതോടെ ഇന്ത്യയുടെ സ്വർണപ്രതീക്ഷകൾക്ക് വിരാമമായി.

മിക്സഡ് ബാഡ്മിന്‍റൺ ഫൈനലിന്‍റെ ആദ്യ മത്സരത്തില്‍ ചിരാഗ് ഷെട്ടിയും സാത്വിക്‌സായ് രാജുമാണ് ഇന്ത്യക്കായി ഇറങ്ങിയത്. മലേഷ്യയുടെ ടെങ് ഫോങ് ആരോണ്‍ ചിയ, വൂയി എന്നിവരായിരുന്നു എതിരാളികള്‍. ആദ്യ ഗെയിം 21-18, 21-15 എന്ന സ്കോറിനാണ് മലേഷ്യ സ്വന്തമാക്കിയത്. 

രണ്ടാം മത്സരത്തിൽ പിവി സിന്ധുവാണ് ഇന്ത്യക്ക് പ്രതീക്ഷ നൽകിയത്. മലേഷ്യയുടെ ജിന്‍ വെയ് ഗോഹിനെയാണ് സിന്ധു തോൽപ്പിച്ചത്. 21-17 എന്ന സ്കോറിനായിരുന്നു സിന്ധുവിന്‍റെ ജയം. എന്നാൽ മൂന്നാം മത്സരത്തിൽ മലേഷ്യയുടെ എന്‍ജി സെ യോങ്ങിനോട് തോറ്റ് ഇന്ത്യയുടെ കിഡംബി ശ്രീകാന്ത് വെള്ളി നേടേണ്ടി വന്നു.