Saturday, January 24, 2026
LATEST NEWSSPORTS

ട്വന്റി20 റണ്‍വേട്ടയിൽ ഒന്നാമനായി രോഹിത്

ട്രിനിഡാഡ്: വെസ്റ്റ് ഇൻഡീസിനെതിരായ മത്സരത്തിൽ അർധസെഞ്ചുറി നേടി, ന്യൂസിലൻഡിന്‍റെ മാർട്ടിൻ ഗപ്റ്റിലിനെ മറികടന്ന്, ടി20യിൽ ഏറ്റവും കൂടുതൽ റൺസ് നേടുന്ന താരമായി രോഹിത് ശർമ്മ.

വെസ്റ്റ് ഇൻഡീസിനെതിരായ ആദ്യ ടി20യിൽ, ഗപ്റ്റിലിനെ മറികടക്കാൻ രോഹിത്തിൻ 20 റൺസ് കൂടിയാണ് വേണ്ടിയിരുന്നത്. വെസ്റ്റ് ഇൻഡീസിനെതിരെ 44 പന്തിൽ 64 റൺസാണ് രോഹിത് നേടിയത്. 129 ടി20യിൽ നിന്ന് 3443 റൺസാണ് രോഹിത്തിന്‍റെ സമ്പാദ്യം.