Thursday, December 19, 2024
LATEST NEWS

1000 പോയന്റിലധികം ഉയർന്ന് സെൻസെക്സ്: വിപണിയിൽ നേട്ടം

മും​ബൈ: നി​ക്ഷേ​പ​ക​ർ ധ​ന, ബാ​ങ്കി​ങ്, ഐ.​ടി ഓ​ഹ​രി​ക​ൾ വാ​ങ്ങി​ക്കൂ​ട്ടി​യ​തി​​ന്റെ ക​രു​ത്തി​ൽ ര​ണ്ടു ശ​ത​മാ​ന​ത്തി​ന​ടു​ത്ത് ​നേ​ട്ട​വു​മാ​യി ഇ​ന്ത്യ​ൻ ഓ​ഹ​രി വി​പ​ണി സൂ​ചി​ക​ക​ൾ. 1041 പോ​യ​ന്റ് ഉയർന്ന സെൻസെ​ക്സ് 56,000 ​നി​ല​വാ​രം ഭേ​ദി​ച്ചു. ഒ​രു അവസരത്തിൽ 56,914 പോ​യ​ന്റ് വ​രെ കയറിയ ബി.​എ​സ്.​ഇ സൂ​ചി​ക പിന്നീട് താണ് 56,857ലാ​ണ് വ്യാ​പാ​ര​മ​വ​സാ​നി​പ്പി​ച്ച​ത്. നി​ഫ്റ്റി 287 പോ​യ​ന്റി​ന്റെ നേ​ട്ടത്തിൽ​ 16,929ലെ​ത്തി. ഓ​ഹ​രി​വി​പ​ണി ബു​ധ​നാ​ഴ്ച​യും നേ​ട്ട​ത്തി​ലാണ് അവസാനിച്ചത്. ബ​ജാ​ജ് ഫി​നാ​ൻ​സ്, ബ​ജാ​ജ് ഫി​ൻ​സെ​ർ​വ് എന്നിങ്ങനെ 10 ശ​ത​മാ​ന​ത്തി​ലേ​റെ മൂ​ല്യ​മു​യ​ർ​ന്ന ഓ​ഹ​രി​ക​ളാ​ണ് മി​ക​ച്ച നേ​ട്ടം കൊ​യ്ത​ത്. ഒപ്പം ടാ​റ്റ സ്റ്റീ​ൽ, കൊ​ട്ട​ക് മ​ഹീ​ന്ദ്ര ബാ​ങ്ക്, ഇ​ൻ​ഡ​സ്ഇ​ൻ​ഡ് ബാ​ങ്ക്, ഇ​ൻ​ഫോ​സി​സ്, ടെ​ക് മ​ഹീ​ന്ദ്ര, നെ​സ്ലെ എ​ന്നി​വ​യും മു​ന്നേ​റി.