Saturday, November 23, 2024
GULFHEALTHLATEST NEWS

മങ്കി പോക്സ്; യാത്രക്കാർക്ക് പെരുമാറ്റ ചട്ടം പുറത്തിറക്കി സൗദി

റിയാദ്: മങ്കി പോക്സ് മുൻകരുതൽ നടപടികളുടെ ഭാഗമായി യാത്രക്കാർ നിർബന്ധമായും പാലിക്കേണ്ട പെരുമാറ്റച്ചട്ടം സൗദി പബ്ലിക് ഹെൽത്ത് അതോറിറ്റി (വിഖായ) പുറത്തിറക്കി. രോഗലക്ഷണങ്ങളുള്ളവർ, രോഗം സ്ഥിരീകരിച്ചവർ, രോഗികളുമായി സമ്പർക്കം പുലർത്തിയവർ എന്നിവർ യാത്ര ഒഴിവാക്കണമെന്ന് അതോറിറ്റി നിർദേശിച്ചിട്ടുണ്ട്.

മാസ്ക് ധരിക്കുക, സോപ്പും വെള്ളവും ഉപയോഗിച്ച് കൈകൾ കഴുകുക, കുറഞ്ഞത് 60 ശതമാനം സാന്ദ്രതയുള്ള ഹാൻഡ് സാനിറ്റൈസർ ഉപയോഗിക്കുക.

യാത്രയ്ക്കിടെ ചർമ്മത്തിനോ ജനനേന്ദ്രിയത്തിനോ പരിക്കേറ്റ രോഗികളുമായി അടുത്ത സമ്പർക്കം ഒഴിവാക്കുക, ഉപകരണങ്ങളും വ്യക്തിഗത വസ്തുക്കളും പങ്കിടാതിരിക്കുക, മസാജ് പോലുള്ള നേരിട്ടുള്ള ശാരീരിക സമ്പർക്കം ഒഴിവാക്കുക, തിരക്കേറിയ സ്ഥലങ്ങളിൽ നിന്ന് വിട്ടുനിൽക്കുക എന്നിവയും അതോറിറ്റി ശുപാർശ ചെയ്യുന്നു. വിദേശികളോടും സ്വദേശികളോടും നിർദ്ദേശങ്ങൾ പാലിക്കാൻ അതോറിറ്റി ആവശ്യപ്പെട്ടു.