Monday, January 6, 2025
LATEST NEWSTECHNOLOGY

സാന്‍ ഫ്രാന്‍സിസ്‌കോയിലെ വീട് വിറ്റ് സക്കര്‍ബെര്‍ഗ്

സാന്‍ ഫ്രാന്‍സിസ്‌കോ: ഫേസ്ബുക്ക് സഹസ്ഥാപകനും സിഇഒയുമായ മാർക്ക് സക്കർബർഗ് സാൻ ഫ്രാൻസിസ്കോയിലെ വീട് വിറ്റതായി റിപ്പോർട്ട്. 31 ദശലക്ഷം ഡോളറിനാണ് വീട് വിറ്റത്. ഈ വർഷം നഗരത്തിലെ ഏറ്റവും വലിയ വീട് വിൽപ്പനയാണിത്.

2012 നവംബറിൽ 10 മില്യൺ ഡോളറിന് സുക്കർബർഗ് ഈ വീട് വാങ്ങി. ഡോളോറസ് പാർക്കിന് സമീപം ലിബർട്ടി ഹില്ലിലാണ് ഈ വീട് സ്ഥിതി ചെയ്യുന്നത്. 1928 ലാണ് ഈ കെട്ടിടം പണിതത്.

നാല് കിടപ്പുമുറികളും നാല് ശൗചാലയങ്ങളുമുണ്ട്. 7400 ചതുരശ്ര അടി വിസ്തീർണമുള്ള കൂറ്റൻ പാർപ്പിട സമുച്ചയമാണിത്.