Wednesday, January 22, 2025
LATEST NEWSSPORTS

നീരജിന് പകരം സിന്ധു; കോമണ്‍വെല്‍ത്ത് ഗെയിംസില്‍ പി വി സിന്ധു ഇന്ത്യന്‍ പതാകയേന്തും

ബര്‍മിങ്ങാം: കോമൺവെൽത്ത് ഗെയിംസിന്‍റെ ഉദ്ഘാടന ചടങ്ങിൽ ഇന്ത്യയുടെ ഒളിമ്പിക് മെഡൽ ജേതാവും ബാഡ്മിന്‍റൺ താരവുമായ പി വി സിന്ധു ഇന്ത്യൻ പതാകയേന്തും.

ടോക്കിയോ ഒളിമ്പിക്സിൽ സ്വർണ്ണ മെഡലും യൂജീനിൽ നടന്ന ലോക അത്ലറ്റിക്സ് ചാമ്പ്യൻഷിപ്പിൽ വെള്ളി മെഡലും നേടിയ ഇന്ത്യയുടെ ജാവലിൻ ത്രോ താരം നീരജ് ചോപ്ര പരിക്കിനെത്തുടർന്ന് ഗെയിംസിൽ നിന്ന് പിൻമാറിയതോടെയാണ് സിന്ധുവിന് അവസരം ലഭിച്ചത്. 2018ലെ ഗോൾഡ്കോസ്റ്റ് കോമൺവെൽത്ത് ഗെയിംസിൽ സിന്ധു നേരത്തെ ഇന്ത്യൻ പതാകയേന്തിയിരുന്നു.

ഇന്ത്യൻ പതാക വഹിക്കാൻ സിന്ധുവിനെ തിരഞ്ഞെടുത്തതായി പ്രഖ്യാപിക്കുന്നതിൽ സന്തോഷമുണ്ടെന്ന് ഇന്ത്യൻ ഒളിമ്പിക് അസോസിയേഷൻ പ്രസ്താവനയിൽ പറഞ്ഞു.