മങ്കിപോക്സിന്റെ പേര് മാറ്റണമെന്ന് ആവശ്യപ്പെട്ട് ന്യൂയോർക്ക്
ന്യൂയോര്‍ക്ക് സിറ്റി: മങ്കിപോക്സ് ആഗോള പകർച്ചവ്യാധിയായി ലോകാരോഗ്യ സംഘടന പ്രഖ്യാപിച്ചതിന് പിന്നാലെ മങ്കിപോക്സിന്റെ പേര് മാറ്റണമെന്ന് ആവശ്യപ്പെട്ട് ന്യൂയോർക്ക്. ഈ പേര് വിവേചനപരമാണെന്നും ആളുകളെ രോഗത്തിന് ചികിത്സ തേടുന്നതിൽ നിന്ന് പിന്തിരിപ്പിക്കുന്നുവെന്നും ചൂണ്ടിക്കാട്ടിയാണ് അധികൃതർ ഈ ആവശ്യം മുന്നോട്ട് വെച്ചത്.
അമേരിക്കയിൽ ഏറ്റവും കൂടുതൽ പേർക്ക് രോഗബാധ സ്ഥിരീകരിച്ചിരിക്കുന്നത് ന്യൂയോർക്കിലാണ്. ഇതുവരെ ആകെ 1,092 പേർക്കാണ് ന്യൂയോർക്കിൽ മാത്രം മങ്കിപോക്സ് സ്ഥിരീകരിച്ചിട്ടുള്ളത്. ഇപ്പോൾ തന്നെ ദുർബലരായ വിഭാഗത്തിൽപ്പെട്ട ആളുകൾക്കിടയിൽ മങ്കിപോക്സിനെ കുറിച്ച് പ്രചരിക്കുന്ന വിവേചനപരവും തെറ്റിദ്ധരിപ്പിക്കുന്നതുമായ വാർത്തകളെ കുറിച്ച് അതിയായ ആശങ്കയുണ്ടെന്ന് ന്യൂയോർക്ക് സിറ്റി പബ്ലിക് ഹെൽത്ത് കമ്മീഷണർ അശ്വിൻ വാസൻ ലോകാരോഗ്യ സംഘടന മേധാവി ടെഡ്രോസ് അദാനോം ഗെബ്രിയേസസിന് കത്തിൽ വ്യക്തമാക്കിയിട്ടുണ്ട്.