Thursday, January 2, 2025
LATEST NEWS

നിത്യോപയോഗ സാധനങ്ങൾക്ക് 5% ജിഎസ്ടി കേരളം നടപ്പാക്കില്ലെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: നിത്യോപയോഗ സാധനങ്ങൾക്ക് അഞ്ച് ശതമാനം ജി.എസ്.ടി എന്ന കേന്ദ്ര നയം കേരളം നടപ്പാക്കില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ആഢംബര വസ്തുക്കളുടെ നികുതി വർദ്ധിപ്പിക്കണമെന്ന് ജിഎസ്ടി കൗൺസിലിൽ സംസ്ഥാനം ആവശ്യപ്പെട്ടിരുന്നു. എന്നാൽ, ദൈനംദിന ഉപയോഗ വസ്തുക്കൾക്ക് ഉൾപ്പടെ കേന്ദ്രം 5% ജിഎസ്ടി ഏർപ്പെടുത്തുകയാണ് ചെയ്തതെന്ന് മുഖ്യമന്ത്രി പറഞ്ഞു. സംസ്ഥാനങ്ങളുടെ കടമെടുക്കൽ പരിധി പരിമിതപ്പെടുത്തുന്ന കേന്ദ്ര നിലപാടിനെയും മുഖ്യമന്ത്രി രൂക്ഷമായി വിമർശിച്ചു. കിഫ്ബി വായ്പയെ സർക്കാർ കടമായി കണക്കാക്കുന്ന കേന്ദ്ര നയം തെറ്റാണെന്നും അത് തിരുത്തണമെന്നും മുഖ്യമന്ത്രി പറഞ്ഞു.