Monday, November 25, 2024
LATEST NEWSTECHNOLOGY

5 വർഷത്തിനുള്ളിൽ എല്ലാ മോഡലുകളിലും ഹൈബ്രിഡ് സാങ്കേതികത ഒരുക്കും; മാരുതി

ആഗോളതാപനം, ആഗോള കാലാവസ്ഥാ വ്യതിയാനം എന്നിവയുൾപ്പെടെയുള്ള പ്രശ്നങ്ങൾ മനസിലാക്കി പുതിയ സാങ്കേതികവിദ്യകൾ പരീക്ഷിക്കാൻ ഒരുങ്ങുകയാണ് വാഹന നിർമ്മാതാക്കൾ.ഇലക്ട്രിക് കാറുകൾ വിപണി കീഴടക്കാൻ കുറഞ്ഞത് 15 വർഷം വേണ്ടി വരുമെന്ന് മനസിലാക്കി ഭൂരിഭാഗം നിർമ്മാതാക്കളും പരിസ്ഥിതി സൗഹാർദ സാങ്കേതികത അന്വേഷിച്ചു തുടങ്ങിയിട്ട് ഏറെ നാളായി. മാരുതിയും വലിയ മാറ്റത്തിന് തയ്യാറെടുക്കുകയാണ്. 

കാർബൺ ഡൈ ഓക്സൈഡ് വിഷവാതകം വിതരണം ചെയ്യുന്നതിന്‍റെ പ്രതിസന്ധി കുറയ്ക്കുന്നതിനും ഇന്ധനക്ഷമത വർദ്ധിപ്പിക്കുന്നതും ലക്ഷ്യമിട്ട് മാരുതി അതിന്‍റെ എല്ലാ മോഡലുകളിലും ഹൈബ്രിഡ് സാങ്കേതികവിദ്യ അവതരിപ്പിക്കാൻ പദ്ധതിയിടുന്നു. 5 മുതൽ 7 വർഷത്തിനുള്ളിൽ പദ്ധതി നടപ്പാക്കാനാകുമെന്നാണ് നിർമ്മാതാക്കൾ പ്രതീക്ഷിക്കുന്നത്. നിലവിൽ, ഇലക്ട്രിക് വാഹനങ്ങളുടെ സാധ്യത കുറവായതിനാൽ കമ്പനി സിഎൻജി – എഥനോൾ – ബയോ-സിഎൻജി എഞ്ചിനുകളിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നു. 

ഹരിയാന സ്റ്റേറ്റ് ഇൻഡസ്ട്രിയൽ ആൻഡ് ഇൻഫ്രാസ്ട്രക്ചർ ഡെവലപ്മെന്‍റ് കോർപ്പറേഷൻ ലിമിറ്റഡിന് കീഴിലുള്ള മാരുതിയുടെ നിർദ്ദിഷ്ട പ്ലാന്‍റിൽ ഘർഘോഡ പ്രദേശത്ത് ഈ പദ്ധതികൾ നടപ്പാക്കും. 800 ഏക്കർ സ്ഥലത്താണ് പ്ലാന്‍റ് വ്യാപിച്ചുകിടക്കുന്നത്. ഭാവിയിൽ വലിയ പ്ലാന്‍റുകൾ ആരംഭിക്കാനുള്ള സൗകര്യങ്ങളും ഈ പ്രദേശത്തുണ്ടെന്ന് കണക്കാക്കപ്പെടുന്നു.