Friday, November 22, 2024
LATEST NEWSTECHNOLOGY

ഹൃദയത്തിൽ അപൂർവ ട്യൂമർ ; രക്ഷകനായത് ‘ആപ്പിൾ വാച്ച്’

അമേരിക്ക: ‘ആപ്പിൾ വാച്ച്’ രക്ഷകനായതിന്‍റെ അനുഭവം പങ്കുവച്ച് അമേരിക്കൻ വനിതയായ കിം ഡർക്കി. തന്‍റെ ജീവൻ പോലും നഷ്ടപ്പെടുത്തിയേക്കാവുന്ന അപൂർവ ട്യൂമർ കണ്ടെത്താൻ ആപ്പിൾ വാച്ച് സഹായിച്ചുവെന്ന് അവർ പറഞ്ഞു. വാച്ചിലെ ഹൃദയമിടിപ്പ് സെൻസർ ആണ് കഥയിലെ നായകൻ.

തുടർച്ചയായ രണ്ട് രാത്രികളിൽ തന്‍റെ ഹൃദയമിടിപ്പ് ക്രമരഹിതവും വേഗതയേറിയതുമാണെന്ന് ആപ്പിൾ വാച്ച് മുന്നറിയിപ്പ് നൽകിയതായി കിം പറഞ്ഞു. എന്നിരുന്നാലും, ഇത് വാച്ചിന്‍റെ തെറ്റായ റീഡിംഗാണെന്ന് അവർ കരുതി. എന്നാൽ ഒരിക്കൽക്കൂടി വാച്ച് അവർക്ക് താക്കീത് നൽകിയതോടെ, അവർ പരിഭ്രാന്തരായി.

“മൂന്നാം രാത്രിയിൽ, വാച്ചിൽ അൽപ്പം ഉയർന്ന സംഖ്യ കണ്ടു. അതിനാൽ ഞാൻ അത് പരിശോധിക്കാൻ തീരുമാനിച്ചു. കുഴപ്പമൊന്നുമില്ലെന്ന് ഡോക്ടർമാർ പറഞ്ഞാൽ, വാച്ച് ഉപേക്ഷിക്കാൻ ഞാൻ തീരുമാനിച്ചു,” ഡർക്കി പറഞ്ഞു.