450 പന്തില്‍ 410 റണ്‍സ്! കൗണ്ടിയില്‍ പുതിയ ചരിത്രം
ലണ്ടന്‍: ഇംഗ്ലീഷ് കൗണ്ടി ക്രിക്കറ്റിൽ ചരിത്രം സൃഷ്ടിച്ച് ഗ്ലാമോര്‍ഗന്‍ ബാറ്റര്‍ സാം നോര്‍ത്ത്ഈസ്റ്റ്. ലെസ്റ്റർഷെയറിനെതിരെ സാം നോർത്ത് ഈസ്റ്റ് 410 റൺസാണ് നേടിയത്. അതും പുറത്താകാതെ. താരത്തിന്റെ കരുത്തില്‍ ഗ്ലാമോര്‍ഗന്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ ബോര്‍ഡില്‍ ചേര്‍ത്തത് 795 റണ്‍സ്.
450 പന്തുകൾ നേരിട്ട അദ്ദേഹം 45 ബൗണ്ടറികളുടെയും മൂന്ന് സിക്സറുകളുടെയും അകമ്പടിയോടെയാണ് നേട്ടം സ്വന്തമാക്കിയത്. വെസ്റ്റ് ഇൻഡീസ് ഇതിഹാസം ബ്രയാൻ ലാറയ്ക്ക് ശേഷം ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിൽ 400ലധികം റൺസ് നേടുന്ന രണ്ടാമത്തെ താരം കൂടിയാണ് അദ്ദേഹം.
അന്താരാഷ്ട്ര ടെസ്റ്റ് ക്രിക്കറ്റിലെ ഏറ്റവും ഉയർന്ന വ്യക്തിഗത സ്കോറെന്ന റെക്കോർഡ് ലാറയുടെ പേരിലാണ്. 2004ൽ ഇംഗ്ലണ്ടിനെതിരെ 401 റൺസാണ് ലാറ നേടിയത്.