കോമൺവെൽത്ത് ഗെയിംസിൽ തേജസ്വിൻ മത്സരിക്കും
ന്യൂഡൽഹി: കോമൺവെൽത്ത് ഗെയിംസിൽ ഹൈജംപ് താരം തേജസ്വിൻ ശങ്കർ മത്സരിക്കും. തേജസ്വിനെ ടീമിൽ ഉൾപ്പെടുത്തണമെന്ന ഇന്ത്യൻ ഒളിമ്പിക് അസോസിയേഷന്‍റെ അഭ്യർത്ഥന കോമൺവെൽത്ത് ഗെയിംസ് ഫെഡറേഷൻ (സിജിഎഫ്) അംഗീകരിച്ചു. ഒരാളെ കൂടി ചേർക്കുന്നത് ബുദ്ധിമുട്ടാണെന്ന് ആയിരുന്നു സിജിഎഫ് നേരത്തെ പറഞ്ഞിരുന്നത്.