Tuesday, December 17, 2024
LATEST NEWSSPORTS

ഔദ്യോഗിക പ്രഖ്യാപനം വന്നു, സിഞ്ചെങ്കോ ഇനി ആഴ്‌സണൽ താരം

മാഞ്ചസ്റ്റർ സിറ്റിയുടെ ഉക്രേനിയൻ താരം അലക്സ് സിഞ്ചെങ്കോയുടെ വരവ് ആഴ്സണൽ ഔദ്യോഗികമായി പ്രഖ്യാപിച്ചു. അമേരിക്കയിൽ ഒരു പ്രീ-സീസൺ ചെലവഴിക്കുന്ന ആഴ്സണലിനൊപ്പം സിഞ്ചെങ്കോ
ചേർന്നു. ഏകദേശം 30 ദശലക്ഷം യൂറോയ്ക്കാണ് ലെഫ്റ്റ് ബാക്ക് ആയ താരം ആഴ്സണലുമായി നാല് വർഷത്തെ കരാർ ഒപ്പിട്ടത്. ഈ സീസണിൽ ആഴ്സണൽ ടീമിലേക്ക് കൊണ്ടുവരുന്ന അഞ്ചാമത്തെ കളിക്കാരനാണ് സിഞ്ചെങ്കോ.

പ്രതിരോധത്തിലും മധ്യനിരയിലും കളിക്കാനുള്ള താരത്തിന്‍റെ കഴിവ് ടീമിന് മുതൽക്കൂട്ടാകുമെന്ന് കോച്ച് മൈക്കൽ ആർട്ടെറ്റ പറഞ്ഞു. ആഴ്സണലിന്‍റെ ഏറ്റവും വലിയ ലക്ഷ്യങ്ങളിലൊന്നായിരുന്നു അദ്ദേഹത്തെ ടീമിലെത്തിക്കുകയെന്ന് ടെക്നിക്കൽ ഡയറക്ടർ എഡു പറഞ്ഞു. “ഇത് ഒരു സ്വപ്ന സാക്ഷാത്കാരമാണ്, കാരണം ഞാൻ ചെറുപ്പത്തിൽ ഒരു ആഴ്സണൽ ആരാധകനായിരുന്നു,”സിഞ്ചെങ്കോ ഒരു പ്രസ്താവനയിൽ പറഞ്ഞു. തന്‍റെ മുൻ ക്ലബ് മാഞ്ചസ്റ്റർ സിറ്റിയോടും ആരാധകരോടും അദ്ദേഹം നന്ദി അറിയിച്ചു.