രാജ്യത്തെ കോവിഡ് കണക്കുകൾ; 21,880 പേർക്ക് രോഗം സ്ഥിരീകരിച്ചു
ന്യൂഡൽഹി: രാജ്യത്ത് ഇന്നലെ 21,880 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. ഇതോടെ ആകെ രോഗബാധിതരുടെ എണ്ണം 4,38,47,065 ആയി ഉയർന്നതായി കേന്ദ്ര ആരോഗ്യ മന്ത്രാലയം പുറത്തുവിട്ട കണക്കുകൾ വ്യക്തമാക്കുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 60 പേരാണ് രോഗം ബാധിച്ച് മരിച്ചത്. ഇതോടെ ആകെ 5,25,930 പേരാണ് രോഗം ബാധിച്ച് മരിച്ചത്. നിലവിൽ 1,49,482 പേർക്കാണ് രോഗം ബാധിച്ചത്. ആകെ രോഗബാധിതരുടെ 0.34 ശതമാനവും ചികിത്സയിലുള്ളവരാണ്.
കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 21,219 പേർ രോഗമുക്തി നേടിയതോടെ ആകെ രോഗമുക്തരുടെ എണ്ണം 4,31,71,653 ആയി. രോഗമുക്തി നിരക്ക് 98.46 ശതമാനമാണ്. പ്രതിദിന പോസിറ്റിവിറ്റി നിരക്ക് (ടിപിആർ) 4.42 ശതമാനമാണ്. പ്രതിവാര പോസിറ്റിവിറ്റി നിരക്ക് 4.51 ശതമാനമാണ്. ആകെ 87.16 കോടി പരിശോധനകളാണ് നടത്തിയത്. ഇതിൽ 4,95,359 പരിശോധനകളാണ് കഴിഞ്ഞ 24 മണിക്കൂറിനിടെ നടത്തിയത്.
രാജ്യവ്യാപക വാക്സിനേഷൻ പദ്ധതിയുടെ ഭാഗമായി ഇതുവരെ 201.30 കോടി ഡോസ് വാക്സിൻ (92.85 കോടി രണ്ടാം ഡോസും 6.63 കോടി പ്രതിരോധ ഡോസും) നൽകി. കഴിഞ്ഞ 24 മണിക്കൂറിനിടെ 37,06,997 ഡോസ് വാക്സിനാണ് നൽകിയത്.