Sunday, December 22, 2024
LATEST NEWS

സ്വർണ്ണ വില ഇന്ന്; പവന് 37,000 രൂപ പിന്നിട്ടു

തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണ വില ഉയർന്നു. ഇന്നലെ കുത്തനെ ഇടിഞ്ഞ സ്വർണ വിലയാണ് ഇന്ന് വർധിച്ചത്. ഇന്നലെ സ്വർണ വില നാല് മാസത്തെ ഏറ്റവും താഴ്ന്ന നിലയിലായിരുന്നു. ഒരു പവൻ സ്വർണത്തിന് ഇന്ന് 320 രൂപയാണ് കൂടിയത്. ഒരു പവൻ സ്വർണ്ണത്തിന്‍റെ ഇന്നത്തെ വിപണി വില 37,120 രൂപയാണ്.

ഗ്രാമിന് 40 രൂപയാണ് 22 കാരറ്റ് സ്വർണത്തിന്‍റെ വില വർധിച്ചത്. ഗ്രാമിന് 22 കാരറ്റ് സ്വർണത്തിന് 4,640 രൂപയാണ് വിപണി വില. 18 കാരറ്റ് സ്വർണത്തിന്‍റെ വിലയും ഉയർന്നു. പവൻ 35 രൂപയാണ് കൂടിയത്. ഗ്രാമിന് 18 കാരറ്റ് സ്വർണത്തിന്‍റെ വിപണി വില 3,835 രൂപയാണ്.

അതേസമയം സംസ്ഥാനത്ത് വെള്ളി വിലയിൽ മാറ്റമില്ല. ഒരു ഗ്രാമിന് 90 രൂപയാണ് വെള്ളിയുടെ വില. ഒരു ഗ്രാം സാധാരണ വെള്ളിയുടെ വില 62 രൂപയാണ്.