ശ്രീലങ്കക്കെതിരായ പാകിസ്ഥാന്റെ ജയം; ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പിൽ ഇന്ത്യ നാലാമത്
ദുബായ്: മൂന്ന് മത്സരങ്ങളുടെ പരമ്പരയിലെ ആദ്യ ടെസ്റ്റിൽ ശ്രീലങ്കയ്ക്കെതിരെ പാകിസ്ഥാൻ വിജയിച്ചതോടെ ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് പോയിന്‍റ് പട്ടികയിൽ ഇന്ത്യയ്ക്ക് നേട്ടം. ഇതോടെ പട്ടികയിൽ നാലാം സ്ഥാനത്തേക്ക് ഇന്ത്യ മുന്നേറി.
ഓസ്ട്രേലിയക്കെതിരായ പരമ്പരയിലെ രണ്ടാം ടെസ്റ്റ് ജയിച്ച് ശ്രീലങ്ക പട്ടികയിൽ മൂന്നാം സ്ഥാനത്തേക്ക് ഉയർന്നിരുന്നു. എന്നാൽ പാകിസ്താനോട് തോറ്റതോടെ ശ്രീലങ്ക ആറാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. പാകിസ്ഥാൻ മൂന്നാം സ്ഥാനത്തും ഇന്ത്യ നാലാം സ്ഥാനത്തുമെത്തി. ഇന്ത്യ അഞ്ചാം സ്ഥാനത്തായിരുന്നു.