മാരുതി സുസുക്കി ഏറ്റവും പുതിയ എസ്‌യുവി മോഡലായ ഗ്രാൻഡ് വിറ്റാര പുറത്തിറക്കി
പ്രീമിയം ബ്രാൻഡായ നെക്സയുടെ ഏഴാം വാർഷികത്തോടനുബന്ധിച്ച് മാരുതി സുസുക്കി ഏറ്റവും പുതിയ എസ്യുവിയായ ഗ്രാൻഡ് വിറ്റാര പുറത്തിറക്കി. മാരുതിയിൽ നിന്നുള്ള ആദ്യത്തെ ഹൈബ്രിഡ് എഞ്ചിനുമായി വരുന്ന വിറ്റാര ഇലക്ട്രിക് യുഗത്തിലേക്കുള്ള കമ്പനിയുടെ ആദ്യ ചുവടുവയ്പ്പായി കണക്കാക്കപ്പെടുന്നു.
പുതിയ മോഡലിൽ സെൽഫ് ചാർജിംഗ് ശേഷിയുള്ള ഇന്‍റലിജന്‍റ് ഹൈബ്രിഡ് സാങ്കേതികവിദ്യയാണ് മാരുതി അവതരിപ്പിക്കുന്നത്. ലിറ്ററിന് 27.97 കിലോമീറ്റർ മൈലേജ് അവകാശപ്പെടുന്ന 1.5 ലിറ്റർ ഹൈബ്രിഡ് എൻജിനും 21.11 കിലോമീറ്റർ ഇന്ധനക്ഷമത വാഗ്ദാനം ചെയ്യുന്ന 1.5 ലിറ്റർ നെക്സ്റ്റ്-ജെൻ കെ-സീരീസ് എൻജിനും ഇതിന് കരുത്തേകും.