Wednesday, December 18, 2024
LATEST NEWSSPORTS

1500 മീറ്റര്‍ ജേതാവായി ബ്രിട്ടന്റെ ജെയ്ക് വൈറ്റ്മാന്‍; വിജയം വിളിച്ചുപറഞ്ഞ് അച്ഛന്‍

“അതെ എന്റെ മകന്‍, അവന്‍ ലോകചാമ്പ്യനായിരിക്കുന്നു” കമന്‍ററി ബോക്സിൽ നിന്ന് വൈറ്റ്മാന്‍റെ വിജയം വിളിച്ചു പറഞ്ഞ് അച്ഛൻ. അദ്ദേഹത്തിന്‍റെ പിതാവ് ജെഫ് വൈറ്റ്മാൻ സ്റ്റേഡിയത്തിലെ ഒരു അനൗൺസർ കൂടിയാണ്. ജെയ്ക് വൈറ്റ്മാന്‍റെ വിജയം പ്രഖ്യാപിക്കാൻ അദ്ദേഹത്തിന് ഭാഗ്യം ലഭിച്ചു. മകന്‍റെ വിജയം പ്രഖ്യാപിക്കുമ്പോൾ അച്ഛന്‍റെ ശബ്ദം ഇടറിയിരുന്നു.

മൂന്ന് മിനിറ്റ് 29.23 സെക്കന്‍ഡില്‍ ഫിനിഷ് ചെയ്താണ് ജെയ്ക് സ്വര്‍ണമണിഞ്ഞത്.. ഒളിമ്പിക്സ് ചാമ്പ്യൻ കൂടിയായ നോർവേയുടെ ജേക്കബ് ഇങ്ങെബ്രിറ്റ്‌സെെനെ മറികടന്നായിരുന്നു വൈറ്റ്മാന്റെ നേട്ടം. മൂന്ന് മിനിറ്റ് 29.47 സെക്കൻഡിലാണ് ഇങ്ങെബ്രിറ്റ്‌സെന്‍ ഫിനിഷ് ചെയ്തത്.

സ്പെയിനിന്‍റെ മുഹമ്മദ് കാതിർ മൂന്ന് മിനിറ്റ് 29.90 സെക്കൻഡിൽ ഫിനിഷ് ചെയ്ത് വെങ്കലം നേടി.