Sunday, December 22, 2024
LATEST NEWSSPORTS

ഏക ദിന ക്രിക്കറ്റിൽ നിന്ന് വിരമിച്ച് ബെൻ സ്റ്റോക്സ്

ബെൻ സ്റ്റോക്സ് ഏകദിന ക്രിക്കറ്റിൽ നിന്ന് വിരമിക്കാൻ ഒരുങ്ങുന്നു. നാളെ ദക്ഷിണാഫ്രിക്കയ്ക്കെതിരായ മത്സരത്തോടെ ഏകദിന ക്രിക്കറ്റ് അവസാനിപ്പിക്കാനാണ് ഓൾറൗണ്ടറുടെ തീരുമാനം. ബെൻ സ്റ്റോക്സ് തന്നെയാണ് ഇക്കാര്യം സോഷ്യൽ മീഡിയയിലൂടെ അറിയിച്ചത്.

31 കാരനായ സ്റ്റോക്സ് ഇംഗ്ലണ്ടിന്‍റെ ടെസ്റ്റ് ടീമിന്‍റെ ക്യാപ്റ്റനാണ്. ടെസ്റ്റ് ക്രിക്കറ്റിൽ ശ്രദ്ധ കേന്ദ്രീകരിക്കാനാണ് സ്റ്റോക്സ് ഏകദിനത്തോട് വിട പറയുന്നത്. ടി20യിലും തുടരുമെന്നും സ്റ്റോക്സ് പറഞ്ഞു. 104 മത്സരങ്ങൾ കളിച്ച ശേഷമാണ് സ്റ്റോക്സ് ഏകദിനത്തിൽ നിന്ന് വിരമിക്കുന്നത്.

ഇംഗ്ലണ്ടിന്‍റെ ചരിത്രത്തിലെ ആദ്യ ലോകകപ്പ് വിജയമാണ് സ്റ്റോക്സിന്‍റെ ഏകദിന കരിയറിലെ ഏറ്റവും ശ്രദ്ധേയമായ നേട്ടം.