Saturday, November 23, 2024
GULFLATEST NEWS

സ്വദേശിവൽക്കരണം ശക്തമാക്കി ഒമാന്‍

ഒമാൻ : രാജ്യത്ത് സ്വദേശിവൽക്കരണ പ്രവർത്തനങ്ങൾ ഊർജിതമാക്കി ഒമാൻ. 207 തസ്തികകളിൽ ജോലി ചെയ്യുന്നതിൽ നിന്ന് പ്രവാസികളെ വിലക്കിയിരിക്കുകയാണ് രാജ്യം. ഈ മേഖലകളിൽ വിദേശികൾക്ക് പുതിയ വിസ അനുവദിക്കില്ല. മഹദ് ബിൻ സെയ്ദ് ബിന്‍ അലി ബാവയ്ന്‍ ആണ് ഉത്തരവില്‍ ഒപ്പുവച്ചിരിക്കുന്നത്. നിലവിൽ മലയാളികൾ ഉൾപ്പെടെ നിരവധി പേരാണ് ഈ തസ്തികകളിൽ ജോലി ചെയ്യുന്നത്. കാലാവധി കഴിഞ്ഞാൽ ഇവരുടെ വിസ പുതുക്കുമോ എന്ന് വ്യക്തമല്ല.

സ്വദേശിവൽക്കരണം പ്രഖ്യാപിച്ച പ്രധാന മേഖലകൾ

ഹ്യൂമന്‍ റിസോഴ്സ് ഡയറക്ടർ, റിക്രൂട്ട്മെന്‍റ് ഡയറക്ടർ, പേഴ്സണല്‍ ഡയറക്ടർ, പബ്ലിക് റിലേഷന്‍സ് ഡയറക്ടർ,ഫില്ലിംഗ് സ്റ്റേഷന്‍ ഡയറക്ടർ ഡെപ്യൂട്ടി ഡയറക്ടർ ജനറല്‍, ഡെപ്യൂട്ടി ഡയറക്ടർ, ട്രെയിനിംഗ് സൂപ്പർവൈസർ,അസിസ്റ്റന്‍റ് ജനറല്‍ ഡയറക്ടർ,ലീഗല്‍ ക്ലർക്ക്,സ്റ്റോർ സൂപ്പർവൈസർ, എച്ച് ആർ ടെക്നീഷ്യന്‍,സിസ്റ്റംസ് അനാലിസിസ് ടെക്നീഷ്യന്‍,കസ്റ്റംസ് ക്ലർക്ക്, ഫ്ളൈറ്റ് ഓപ്പറേഷന്‍സ് ഇന്‍സ്പെക്ടർ എന്നിവ.