Tuesday, December 17, 2024
GULFLATEST NEWS

പ്രവാസികള്‍ക്ക് തിരിച്ചടി; സ്വദേശിവത്ക്കരണം വ്യാപിപ്പിച്ച് ഒമാന്‍

മസ്‌കറ്റ്: പ്രവാസികള്‍ക്ക് തിരിച്ചടിയായി ഒമാനിൽ സ്വദേശിവൽക്കരണം കൂടുതൽ മേഖലകളിലേക്ക് വ്യാപിപ്പിക്കുന്നു. 200ലധികം തസ്തികകളിൽ വിദേശ തൊഴിലാളികളെ നിയമിക്കുന്നതിൽ നിന്ന് വിലക്കി തൊഴിൽ മന്ത്രി മഹദ് ബിൻ സൈദ് ബഔവിന്‍ ഉത്തരവ് പുറപ്പെടുവിച്ചിട്ടുണ്ട്.

തൊഴിൽ മന്ത്രാലയത്തിന്‍റെ ഈ തീരുമാനം മലയാളികൾ ഉൾപ്പെടെ നിരവധി പ്രവാസികൾക്ക് തിരിച്ചടിയാണ്. നിലവിൽ നൂറിലധികം തസ്തികകളിൽ വിദേശികളെ നിയമിക്കുന്നതിന് വിലക്കുണ്ട്.

ഇതിനിടയിലാണ് പുതിയ തീരുമാനം. എന്നാൽ പുതിയ ഉത്തരവ് എപ്പോൾ പ്രാബല്യത്തിൽ വരുമെന്ന് വ്യക്തമല്ല. അഡ്മിനിസ്ട്രേറ്റീവ് ഡയറക്ടർ, പബ്ലിക് റിലേഷൻസ് ഡയറക്ടർ/മാനേജർ, എച്ച്ആർ ഡയറക്ടർ/മാനേജർ, ഡയറക്ടർ ഓഫ് റിലേഷൻസ് ആൻഡ് എക്സ്റ്റേണൽ കമ്മ്യൂണിക്കേഷൻസ് എന്നീ മേഖലകളിൽ സ്വദേശിവൽക്കരണം ഉണ്ടാകും.