‘പണവും സമയവും ഊർജവും പാഴാക്കി’; ട്വിറ്റർ-മസ്ക് വിഷയത്തിൽ പ്രതികരണവുമായി ആനന്ദ് മഹീന്ദ്ര
സോഷ്യൽ മീഡിയ ഭീമൻമാരായ ട്വിറ്ററിനെ സ്വന്തമാക്കാനുള്ള തന്‍റെ പദ്ധതി ഉപേക്ഷിച്ചതിന് ടെസ്ല മേധാവി ഇലോൺ മസ്കിനെതിരായ കോടതി നടപടികളിൽ പ്രതികരണവുമായി വ്യവസായി ആനന്ദ് മഹീന്ദ്ര. ട്വിറ്ററും മസ്കും തമ്മിലുള്ള നിയമപോരാട്ടത്തെക്കുറിച്ചുള്ള ന്യൂയോർക്ക് ടൈംസിന്‍റെ ലേഖനം പങ്കുവച്ചാണ് ആനന്ദ് മഹീന്ദ്ര തന്‍റെ അഭിപ്രായം ട്വിറ്ററിലൂടെ അറിയിച്ചത്. “ഇത് സമയവും ഊർജവും പണവും പാഴാക്കൽ മാത്രമാണെന്ന്,” അദ്ദേഹം ചൂണ്ടിക്കാട്ടി. ‘വാർത്തകളുടെയും ബന്ധങ്ങളുടെയും ഒഴിച്ചുകൂടാനാകാത്ത ഉറവിടമാണ് ട്വിറ്റർ. ഇത് ലാഭത്തിനായി ഒരു ലിസ്റ്റുചെയ്ത അർദ്ധ-സാമൂഹിക സംരംഭം പോലെയാണ്. പക്ഷേ ശക്തമായ ഒരു ചാർട്ടർ ഉപയോഗിച്ച് അത് പ്രവർത്തിപ്പിക്കാൻ കഴിയുമോ…? ട്രസ്റ്റികളെപ്പോലെ ഉത്തരവാദിത്തത്തോടെ പ്രവർത്തിക്കുന്ന ഒരു ഡയറക്ടർ ബോർഡ് ഇത് കൈകാര്യം ചെയ്യുമോ?” അദ്ദേഹം ട്വിറ്ററിൽ കുറിച്ചു.