Sunday, January 25, 2026
GULFLATEST NEWS

കത്തിയ ഗന്ധം; കോഴിക്കോട്–ദുബായ് വിമാനം മസ്കറ്റിൽ അടിയന്തരമായി ഇറക്കി

മസ്‌കറ്റ്: കോഴിക്കോട് നിന്ന് ദുബായിലേക്കുള്ള എയർ ഇന്ത്യ എക്സ്പ്രസ് വിമാനം മസ്കറ്റിൽ അടിയന്തരമായി ഇറക്കി. ഫോർവേഡ് ഗാലറിയിൽ നിന്ന് കത്തുന്ന ഗന്ധം വന്നതിനെ തുടർന്നാണ് നടപടി. എന്നാൽ, എഞ്ചിനിൽ നിന്നോ എപിയുവിൽ നിന്നോ പുക പുറത്തേക്ക് വരുന്നതായി കണ്ടെത്തിയിട്ടില്ലെന്ന് ഡിജിസിഎ അധികൃതർ പറഞ്ഞു.

എയർ ഇന്ത്യ എക്സ്പ്രസ് വിമാനമായ ഐഎക്സ്-355 വിമാനത്തിനുള്ളിലാണ് ഗന്ധം ഉയർന്നത്. യാത്രക്കാരുമായി ദുബായിലേക്ക് പോവുകയായിരുന്നു വിമാനം. എന്നാൽ, ഇന്ധനത്തിന്‍റെയോ എണ്ണയുടെയോ മണം ഉണ്ടായിരുന്നില്ലെന്നും മസ്കറ്റ് വിമാനത്താവളത്തിൽ സുരക്ഷിതമായി ലാൻഡ് ചെയ്തതിന് ശേഷം സാങ്കേതിക വിദഗ്ധർ വിമാനം പരിശോധിച്ചതായും അധികൃതർ പറഞ്ഞു.