Thursday, April 10, 2025
LATEST NEWSSPORTS

ഐസിസി ദീർഘിച്ച ഐപിഎൽ വിൻഡോയ്ക്ക് സമ്മതമറിയിച്ചു

ദീർഘിച്ച ഐപിഎൽ വിൻഡോയ്ക്ക് ഐസിസി സമ്മതം അറിയിച്ചു. ഐപിഎല്ലിനായി രണ്ടര മാസത്തെ വിൻഡോക്ക് ഐസിസി അംഗീകാരം നൽകി. ഐപിഎല്ലിനായി രണ്ടര മാസത്തെ പ്രത്യേക ജാലകം ഐസിസി അനുവദിക്കുമെന്ന് ബിസിസിഐ ജനറൽ സെക്രട്ടറി ജയ് ഷാ നേരത്തെ പ്രഖ്യാപിച്ചിരുന്നു.

അതേസമയം, ശ്രീലങ്കയിലെ രാഷ്ട്രീയ പ്രതിസന്ധിയുടെ പശ്ചാത്തലത്തിൽ ഏഷ്യാ കപ്പ് ക്രിക്കറ്റ് ടൂർണമെന്‍റ് യുഎഇയിലേക്ക് മാറ്റിയേക്കുമെന്ന് റിപ്പോർട്ടുകളുണ്ട്. ടൂർണമെന്‍റ് നടത്താമെന്ന് ശ്രീലങ്കൻ ക്രിക്കറ്റ് ബോർഡ് അറിയിച്ചിട്ടുണ്ടെങ്കിലും ഏഷ്യൻ ക്രിക്കറ്റ് കൗൺസിൽ ഏഷ്യാ കപ്പ് രാജ്യത്തിന്‍റെ സാഹചര്യങ്ങളിൽ സുഗമമായി നടത്താൻ കഴിയില്ലെന്ന നിലപാടിലാണ്. ഇതിന്‍റെ അടിസ്ഥാനത്തിലാണ് ഏഷ്യാ കപ്പ് വേദി ശ്രീലങ്കയ്ക്ക് പുറത്തേക്ക് മാറ്റുന്നത്. ബംഗ്ലാദേശിനെ സ്റ്റാൻഡ് ബൈ വേദിയായും പരിഗണിക്കുന്നുണ്ട്.

ഏഷ്യാ കപ്പ് നടത്തിപ്പിന്‍റെ ഭാഗമായി യുഎഇ ക്രിക്കറ്റ് ബോർഡും എസിസിയും തമ്മിൽ ചർച്ച നടന്നതായാണ് റിപ്പോർട്ട്. ഇക്കാര്യത്തിൽ ഉടൻ തീരുമാനമുണ്ടായേക്കും.