Thursday, December 12, 2024
LATEST NEWSSPORTS

പിന്തുണച്ച ബാബറിനു നന്ദി അറിയിച്ച് കോഹ്ലി

മോശം ഫോമിൽ തന്നെ പിന്തുണച്ച പാകിസ്ഥാൻ ക്യാപ്റ്റൻ ബാബർ അസമിന് നന്ദി അറിയിച്ച് മുൻ ഇന്ത്യൻ നായകൻ വിരാട് കോഹ്ലി. ബാബർ അസമിന്‍റെ ട്വീറ്റിന് കോഹ്ലി നന്ദി പറഞ്ഞു. ട്വീറ്റ് സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുകയാണ്. ഇരു രാജ്യങ്ങളിലെയും ക്രിക്കറ്റ് ആരാധകരാണ് ട്വീറ്റ് ഷെയർ ചെയ്തിരിക്കുന്നത്.

“ഈ സമയം കടന്നുപോകും, കരുത്തോടെ തുടരൂ,” ബാബർ ട്വീറ്റ് ചെയ്തു. ” നന്ദി. തിളങ്ങുകയും ഉയരുകയും ചെയ്യുക. നിങ്ങൾക്ക് എല്ലാവിധ ആശംസകളും നേരുന്നു,” കോഹ്ലി പ്രതികരിച്ചു.