Tuesday, December 17, 2024
LATEST NEWSSPORTS

സിങ്കപ്പുര്‍ ഓപ്പണ്‍ ബാഡ്മിന്റണ്‍: പി.വി.സിന്ധു സെമി ഫൈനലില്‍

സിങ്കപ്പുര്‍: സിങ്കപ്പുര്‍ ഓപ്പണ്‍ സൂപ്പര്‍ 500 സീരിസ് ബാഡ്മിന്റണില്‍ ഇന്ത്യയുടെ പി.വി.സിന്ധു സെമി ഫൈനലില്‍. രണ്ട് തവണ ഒളിമ്പിക് മെഡല്‍ നേടിയ സിന്ധു ക്വാര്‍ട്ടര്‍ ഫൈനലില്‍ ചൈനയുടെ യൂ ഹാനിനെ കീഴടക്കിയാണ് അവസാന നാലിലേക്ക് പ്രവേശനം നേടിയത്. വനിതാ വിഭാഗം സിംഗിള്‍സ് മത്സരത്തില്‍ ആദ്യ ഗെയിം നഷ്ടപ്പെട്ടിട്ടും പോരാട്ടവീര്യത്തോടെ തിരിച്ചുവന്ന സിന്ധു പിന്നീടുള്ള രണ്ട് ഗെയിമുകളില്‍ വിജയിച്ച് മത്സരം സ്വന്തമാക്കുകയായിരുന്നു. സ്‌കോര്‍: 17-21, 21-11 21-19. മത്സരം ഒരു മണിക്കൂറും രണ്ട് മിനിറ്റും നീണ്ടു