Tuesday, December 17, 2024
HEALTHLATEST NEWS

18 വയസിന് മുകളിലുള്ളവർക്ക് ഇന്ന് മുതൽ സൗജന്യ ബൂസ്റ്റർ ഡോസ് ഡ്രൈവ്

ന്യൂഡൽഹി: 18 വയസിന് മുകളിലുള്ളവർക്ക് ഇന്ന് മുതൽ 75 ദിവസത്തേക്ക് കോവിഡ് ബൂസ്റ്റർ ഡോസ് സൗജന്യമായി ലഭിക്കും. ബൂസ്റ്റർ ഡോസ് നൽകുന്നതിനായി 75 ദിവസത്തെ പ്രത്യേക ഡ്രൈവാണ് സംഘടിപ്പിക്കുന്നത്. സർക്കാർ കേന്ദ്രങ്ങളിൽ നിന്ന് വാക്സിൻ സൗജന്യമായി ലഭിക്കും.

ബൂസ്റ്റർ ഡോസ് വാക്സിനേഷൻ വിപുലീകരിക്കുന്നതിനായി സംഘടിപ്പിക്കുന്ന ഈ ഡ്രൈവ് സ്വാതന്ത്ര്യ സമരത്തിന്‍റെ 75-ാം വാർഷികമായ ‘ആസാദി കാ അമൃത് മഹോത്സവ’ത്തിന്‍റെ ഭാഗമായാണ് നടത്തുന്നത്.

രണ്ടാം ഡോസ് വാക്സിനേഷൻ പൂർത്തിയാക്കിയ 18-നും 59-നും ഇടയിൽ പ്രായമുള്ള 77 കോടി ആളുകളിൽ ഒരു ശതമാനത്തിൽ താഴെ ആളുകൾക്ക് മാത്രമാണ് ഇതുവരെ ബൂസ്റ്റർ ഡോസ് ലഭിച്ചത്.