Tuesday, January 13, 2026
GULFLATEST NEWS

യുഎഇയിൽ 1522 പേർക്ക് കൂടി കോവിഡ്

അബുദാബി: കഴിഞ്ഞ 24 മണിക്കൂറിനിടെ യുഎഇയിൽ 1,522 പേർക്ക് കോവിഡ്-19 ബാധിച്ചതായും 1,475 പേർ കൂടി രോഗമുക്തി നേടിയതായും ആരോഗ്യ പ്രതിരോധ മന്ത്രാലയം അറിയിച്ചു. ഒരു മരണവും റിപ്പോർട്ട് ചെയ്തു.

ഒരു മാസത്തിലേറെയായി പ്രതിദിനം ആയിരത്തിലധികം കേസുകളാണ് രാജ്യത്ത് റിപ്പോർട്ട് ചെയ്യുന്നത്. ഫെബ്രുവരി 14ന് ശേഷം ജൂൺ 9നായിരുന്നു പ്രതിദിന രോഗികളുടെ എണ്ണം 1,000 കടന്നത്. നേരത്തെ, 100ൽ താഴെയായിരുന്ന നിരക്ക് പെട്ടെന്ന് വർദ്ധിക്കുകയായിരുന്നു.

ആകെ രോഗികൾ: 9,67,591. ആകെ രോഗമുക്തി നേടിയവരുടെ എണ്ണം: 9,47,677. ആകെ മരണം: 2,325. വിവിധ രാജ്യങ്ങളിൽ നിന്നുള്ള ആളുകളാണ് രോഗബാധിതരെന്നും അവർക്ക് മികച്ച ചികിത്സ നൽകുന്നുണ്ടെന്നും അധികൃതർ പറഞ്ഞു.