Friday, January 10, 2025
GULFLATEST NEWS

വൻ ഇടിവിൽ രൂപ; പ്രവാസികൾക്ക് നേട്ടം

കൊച്ചി: യുഎസ് ഡോളറിനെതിരെ രൂപയുടെ മൂല്യം എക്കാലത്തെയും താഴ്ന്ന നിലയിലാണ്. തിങ്കളാഴ്ച രൂപയുടെ മൂല്യം 22 പൈസ ഇടിഞ്ഞ് യുഎസ് ഡോളറിനെതിരെ 79.48 എന്ന നിലയിലാണ് ക്ലോസ് ചെയ്തത്. ഐടി, ടെലികോം മേഖലകളിലെ ഉയർന്ന വിൽപ്പന സമ്മർദ്ദം കാരണം ഇന്ത്യൻ ഓഹരി വിപണിയിലെ ഇടിവിനെ തുടർന്നാണ് രൂപയുടെ മൂല്യം ഇടിഞ്ഞത്.

അന്താരാഷ്ട്ര വിപണിയിൽ ക്രൂഡ് ഓയിൽ വിലയിലുണ്ടായ ഇടിവ് രൂപയുടെ മൂല്യം ഇടിയുന്നത് തടയാൻ സഹായിച്ചതായി കറൻസി എക്സ്ചേഞ്ച് വിദഗ്ധർ സൂചിപ്പിച്ചു. ഇന്‍റർബാങ്ക് ഫോറെക്സ് വിപണിയിൽ വ്യാപാരം ആരംഭിച്ചത് 79.30ന് ആയിരുന്നു. ഇത് പിന്നീട് 79.24 രൂപയ്ക്ക് വിനിമയം ചെയ്തു. വൈകുന്നേരം 79.48 ആയി. കഴിഞ്ഞ ആഴ്ചത്തെ ഒരു ഡോളറിന് 79.38 രൂപയായിരുന്നു മുമ്പത്തെ ഏറ്റവും താഴ്ന്ന നില.

ദിർഹത്തിന് പകരമായി രൂപയുടെ മൂല്യം വീണ്ടും ഇടിഞ്ഞു. 23 പൈസയുടെ ഇടിവോടെയാണ് ദിർഹം ചരിത്രത്തിലെ ഏറ്റവും ഉയർന്ന നിലവാരത്തിലെത്തിയത്. ഒരു ദിർഹത്തിന് 21.66 രൂപയാണ് നൽകേണ്ടത്. ഡോളറിനെതിരെ രൂപയുടെ വിനിമയ നിരക്ക് 79.48 ൽ എത്തിയതിന് പിന്നാലെ ദിർഹത്തിന്‍റെ മൂല്യവും ഉയർന്നു.