Friday, January 10, 2025
GULFLATEST NEWS

പെരുന്നാൾ സമ്മാനവുമായി യുഎഇ പ്രസിഡന്റ്

അബുദാബി: 3,247 കോടിയിലധികം രൂപ വിലമതിക്കുന്ന ഭവന ആനുകൂല്യങ്ങൾ ഈദുൽ അദ്ഹ സമ്മാനമായി തലസ്ഥാനത്തെ എമിറേറ്റിൽ വിതരണം ചെയ്യുമെന്ന് യു.എ.ഇ പ്രസിഡന്‍റ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ പ്രഖ്യാപിച്ചു. 1,100 ലധികം സ്വദേശി ഗുണഭോക്താക്കൾക്ക് ഇതിന്‍റെ പ്രയോജനം ലഭിക്കുമെന്ന് അധികൃതർ പറഞ്ഞു.

അബുദാബി ഭരണാധികാരിയെന്ന നിലയിൽ സാമൂഹിക സുസ്ഥിരത ഉറപ്പാക്കുന്നതിനും യു.എ.ഇയുടെ ഭാവിക്ക് ഗുണകരമാകുന്ന ശക്തവും സുസ്ഥിരവുമായ കുടുംബങ്ങൾ കെട്ടിപ്പടുക്കാൻ പൗരൻമാരെ സഹായിക്കുന്നതിനും വേണ്ടിയാണ് ഭവന പാക്കേജ് വിതരണം ചെയ്യാൻ യു.എ.ഇ പ്രസിഡന്‍റ് ഉത്തരവിട്ടത്. 

ഈ വർഷത്തെ രണ്ടാമത്തെ പാക്കേജിൽ ഭവന ഗ്രാന്‍റുകൾ, ഭവനവായ്പകൾ, വായ്പാ തിരിച്ചടവിൽ നിന്നുള്ള ഇളവുകൾ എന്നിവ ഉൾപ്പെടുന്നു. വിരമിച്ചവർക്കും മരിച്ച പണയക്കാരുടെ കുടുംബങ്ങൾക്കും ധനസഹായം നൽകുമെന്ന് അധികൃതർ അറിയിച്ചു.