Thursday, December 19, 2024
LATEST NEWSSPORTS

ജംഷഡ്പൂരിന്റെ ഒരുക്കങ്ങൾ അടുത്തമാസം തുടങ്ങും

ഇന്ത്യൻ സൂപ്പർ ലീഗിന്‍റെ എട്ടാം സീസണിൽ ഷീൽഡ് കിരീടം ഉയർത്തിയ ടീമാണ് ജംഷഡ്പൂർ എഫ്സി. ഓവൻ കോയിൽ എന്ന സ്റ്റാർ കോച്ചിന്റെ കീഴിലാണ് ജംഷഡ്പൂർ ഈ നേട്ടം കൈവരിച്ചത്. സീസൺ അവസാനിച്ചതിന് ശേഷം കോയൽ ക്ലബ് വിട്ടു.

കോയൽ ക്ലബ് വിട്ടെങ്കിലും ജംഷഡ്പൂർ ബ്രിട്ടനിൽ പകരക്കാരനെ കണ്ടെത്തിയിട്ടുണ്ട്. അടുത്ത സീസണിൽ ഇംഗ്ലണ്ട് പരിശീലകനായ ഐഡി ബൂത്ത്റോയിഡാണ് ജംഷഡ്പൂരിന്റെ പരിശീലകൻ. വാറ്റ്ഫോർഡ് ഉൾപ്പെടെയുള്ള ക്ലബ്ബുകളെയും ഇംഗ്ലണ്ടിലെ വിവിധ യൂത്ത് ടീമുകളെയും പരിശീലിപ്പിച്ച ചരിത്രമാണ് ബൂത്ത്റോയ്ഡിനുള്ളത്.

ബൂത്ത്റോയിഡ് ഇതിനകം ജംഷഡ്പൂരിൽ എത്തിക്കഴിഞ്ഞു. എന്നിരുന്നാലും, ക്ലബിന്‍റെ പ്രീ സീസൺ അടുത്ത മാസം മാത്രമേ ആരംഭിക്കൂ. ടീം പൂർണ്ണമായും എത്തിയതിന് ശേഷം മാത്രമേ പ്രീ സീസൺ നടത്തുകയുള്ളൂവെന്ന് ക്ലബ് സിഇഒ മുകുൾ ചൗധരി പറഞ്ഞു. ജംഷഡ്പൂരിൽ തന്നെയായിരിക്കും പ്രീ സീസൺ നടക്കുക. അതേസമയം, ജംഷഡ്പൂർ ഇതിനകം തന്നെ ആവശ്യമായ വിദേശ കളിക്കാരെ കണ്ടെത്തിയിട്ടുണ്ടെന്നും സൈനിംഗുകൾ അടുത്തയാഴ്ച നടക്കുമെന്നും ട്വീറ്റ് ഉണ്ട്‌.