Thursday, December 19, 2024
LATEST NEWSSPORTS

ഇന്ത്യൻ യുവതാരം മാർട്ടീനയെ ഗോകുലം കേരള സ്വന്തമാക്കി; വനിതാ ടീം ശക്തമാവുന്നു

പുതിയ സീസണിലേക്കുള്ള വനിതാ ടീമിനെ ശക്തിപ്പെടുത്തുന്നതിന്‍റെ ഭാഗമായി ഗോകുലം കേരള വലിയ സൈനിംഗ് പൂർത്തിയാക്കി. 17 കാരിയായ ഇന്ത്യൻ ദേശീയ ടീം താരം തോഖോം മാർട്ടിനയാണ് ഇതിന്റെ ഭാഗമായി ഗോകുലം കേരളയിലെത്തിയത്. ഗോകുലം ഇത് ഔദ്യോഗികമായി പ്രഖ്യാപിച്ചു. മധ്യനിരയിൽ കളിക്കുന്ന മാർട്ടിന കഴിഞ്ഞ രണ്ട് വർഷമായി ഇന്ത്യൻ സീനിയർ ടീമിനൊപ്പമുണ്ട്.

2020 വരെ ഇന്ത്യൻ അണ്ടർ 17 ടീമിന്‍റെ ഭാഗമായിരുന്നു. 2021 ന്‍റെ തുടക്കത്തിൽ സീനിയർ ടീമിലേക്ക് ആദ്യ കോൾ-അപ്പ് നടത്തിയ അവർ ഒക്ടോബറിൽ യുഎഇയ്ക്കെതിരായ ഇന്ത്യയുടെ 4-1 സൗഹൃദ വിജയത്തിൽ പകരക്കാരക്കാരിയായി അരങ്ങേറ്റം കുറിച്ചു. അന്നുമുതൽ, മാർട്ടിന വിദേശ പര്യടനങ്ങളിൽ സീനിയർ ക്യാമ്പിലെ സ്ഥിരം അംഗമായിരുന്നു. 2021 ഡിസംബറിൽ ബ്രസീൽ ഇന്‍റർനാഷണൽ വനിതാ ഫുട്ബോൾ ടൂർണമെന്‍റിൽ വെനസ്വേലയോട് 2-1 ന് പരാജയപ്പെട്ടപ്പോൾ 90 മിനിറ്റ് കളിച്ചതിന് ശേഷമാണ് മാർട്ടിന ആദ്യമായി സ്റ്റാർട്ടിംഗ് ഇലവനിൽ ഇടം നേടിയത്.

കഴിഞ്ഞ ഇന്ത്യൻ വനിതാ ലീഗിൽ ഇന്ത്യൻ ആരോസിനൊപ്പമായിരുന്നു.