Wednesday, January 21, 2026
LATEST NEWSSPORTS

ഹാളണ്ട് മാഞ്ചസ്റ്റർ സിറ്റിയുടെ ഒമ്പതാം നമ്പർ

മാഞ്ചസ്റ്റർ സിറ്റിയുടെ പുതിയ സൈനിംഗ് എർലിങ് ഹാളണ്ട് ക്ലബ്ബിൽ ഒൻപതാം നമ്പർ ജേഴ്സി അണിയും. 2019 മുതൽ ഗവ്രിയേൽ ജീസുസ് ആയിരുന്നു മാഞ്ചസ്റ്റർ സിറ്റിയിൽ നമ്പർ 9 അണിഞ്ഞിരുന്നത്. ഹാളണ്ട് വന്നതോടെ ജീസുസ് ക്ലബ് വിട്ടിരുന്നു. മുമ്പ് 2005-06ൽ ആൻഡി കോളും മാഞ്ചസ്റ്റർ സിറ്റിയിൽ ഒമ്പതാം നമ്പർ ജേഴ്സി അണിഞ്ഞിട്ടുണ്ട്.

ഹാളണ്ടിനെ ഇത്തിഹാദിലേക്ക് കൊണ്ടുവരാൻ സിറ്റി 63 ദശലക്ഷം പൗണ്ട് നൽകി.താരം സിറ്റിയുമായി അഞ്ച് വർഷത്തെ കരാറിൽ ഒപ്പുവെച്ചു. സാൽസ്ബർഗിലൂടെ ലോക ഫുട്ബോളിന്‍റെ ശ്രദ്ധ നേടിയ ഹാളണ്ട് ബൊറൂസിയ ഡോർട്ട്മുണ്ടിലും ഗോൾ നേടി. ഹാളണ്ട് സിറ്റിയിലും ഗോൾ നേടുമെന്ന പ്രതീക്ഷയിലാണ് ആരാധകർ.