Sunday, January 5, 2025
LATEST NEWS

അംബാനിയെ നേരിടാൻ അദാനി?; 5-ജി ലേലത്തില്‍ പങ്കെടുക്കും

ന്യൂഡല്‍ഹി: ടെലികോം സ്‌പെക്ട്രം ലേലത്തില്‍ പങ്കെടുക്കാന്‍ ശതകോടീശ്വരനായ വ്യവസായി ഗൗതം അദാനി ഗ്രൂപ്പ് ഒരുങ്ങുന്നു. ഇതോടെ മുകേഷ് അംബാനിയുടെ റിലയൻസ് ജിയോയും സുനിൽ ഭാരതി മിത്തലിന്‍റെ എയർടെല്ലും അപ്രതീക്ഷിത വെല്ലുവിളിയാണ് നേരിടുക.

ജൂലൈ 26നാണ് ഇന്ത്യയിൽ 5ജി സ്പെക്ട്രം ലേലം നടക്കുന്നത്. ഇതിനായി അപേക്ഷിക്കാനുള്ള അവസാന തീയതി വെള്ളിയാഴ്ചയായിരുന്നു. ജിയോ, എയർടെൽ, വോഡഫോൺ ഐഡിയ എന്നീ കമ്പനികളാണ് ലേലത്തിന് അപേക്ഷ നൽകിയത്. അപേക്ഷ നൽകിയവരിൽ നാലാമതാണ് അദാനി ഗ്രൂപ്പ്. അടുത്തിടെ നാഷണൽ ലോംഗ് ഡിസ്റ്റൻസ് (എൻഎൽഡി), ഇന്‍റർനാഷണൽ ലോംഗ് ഡിസ്റ്റൻസ് (ഐഎൽഡി) ലൈസൻസുകൾ നേടിയിട്ടുണ്ട്. എന്നാൽ പുതിയ നീക്കത്തെക്കുറിച്ച് അദാനി ഗ്രൂപ്പ് ഔദ്യോഗിക പ്രഖ്യാപനമൊന്നും നടത്തിയിട്ടില്ല.