ഖത്തർ ലോകകപ്പിൽ കർശന നിയന്ത്രണം
ഖത്തർ ലോകകപ്പിൽ സ്റ്റേഡിയങ്ങൾക്കുള്ളിൽ ബിയർ പ്രവേശിപ്പിക്കാൻ പാടില്ലെന്ന് നിബന്ധന. മത്സരത്തിന് മുമ്പും ശേഷവും സ്റ്റേഡിയത്തിന് പുറത്ത് ബിയർ വിൽപ്പന അനുവദിക്കുമെങ്കിലും സ്റ്റേഡിയത്തിനുള്ളിൽ സമ്പൂർണ വിലക്കുണ്ട്. ലോകകപ്പ് കാണാനെത്തിയ ആരാധകർക്ക് ഈ അവസ്ഥ വലിയ തിരിച്ചടിയാകും.
ലോകകപ്പിന് മാസങ്ങൾ മാത്രം ശേഷിക്കെ ലോകകപ്പിനെ വരവേൽക്കാനുള്ള തയ്യാറെടുപ്പിലാണ് ഖത്തർ. ഫുട്ബോൾ ജീവൻ ശ്വസിക്കുന്ന റിയോയിലെയും ബ്യൂണസ് അയേഴ്സിലെയും തെരുവുകൾ പോലെ ദോഹയും ഒരു ഫുട്ബോൾ നഗരമായി മാറും.
ഇതിഹാസങ്ങളുടെയും അത്യപൂർവ കാൽപന്ത് നിമിഷങ്ങളുടെയും ചിത്രങ്ങളും കൊടിതോരണങ്ങളും നിറഞ്ഞ് നഗരതെരുവുകൾ ആകെ ഉത്സവാന്തരീക്ഷത്തിൽ മുങ്ങും.