Tuesday, December 17, 2024
LATEST NEWS

ആക്സിസ് ബാങ്ക് ഇന്ത്യൻ വ്യോമസേനയുമായി ധാരണാപത്രം ഒപ്പുവെച്ചു

കൊച്ചി: ഇന്ത്യയിലെ മൂന്നാമത്തെ വലിയ സ്വകാര്യ ബാങ്കായ ആക്സിസ് ബാങ്ക് ഇന്ത്യൻ വ്യോമസേനയുമായി ധാരണാപത്രം ഒപ്പുവെച്ചു.’പവർ സല്യൂട്ട്’ എന്ന പേരിൽ വലിയ ആനുകൂല്യങ്ങളും സവിശേഷതകളുമുള്ള പ്രതിരോധ സേവന ശമ്പള പാക്കേജാണ് ലഭ്യമാക്കുന്നത്. ഈ ഡിഫൻസ് സർവീസസ് സാലറി പാക്കേജിലൂടെ, എയർഫോഴ്സിലെ എല്ലാ റാങ്കുകളിലെയും അംഗങ്ങൾക്കും വിരമിച്ചവർക്കും കേഡറ്റുകൾക്കും ബാങ്ക് നിരവധി ആനുകൂല്യങ്ങൾ നൽകുന്നു.

എല്ലാവർക്കും 56 ലക്ഷം രൂപ വരെ വ്യക്തിഗത അപകട പരിരക്ഷ, കുട്ടികൾക്ക് 8 ലക്ഷം രൂപ വരെയുള്ള വിദ്യാഭ്യാസ ഗ്രാന്‍റ്, സ്ഥിരമായ വൈകല്യത്തിന് മൊത്തം 46 ലക്ഷം രൂപയുടെ പരിരക്ഷ, ഭാഗിക വൈകല്യത്തിന് 46 ലക്ഷം രൂപയുടെ പരിരക്ഷ, ഒരു കോടി രൂപയുടെ വിമാന അപകട പരിരക്ഷ, പ്രോസസ്സിംഗ് ചാർജുകളൊന്നുമില്ലാതെ 12 മാസത്തെ ഇഎംഐ ഇളവുകളോടെ ഭവനവായ്പ, ചാർജ്ജ് ഇല്ലാതെ കുടുംബത്തിലെ മൂന്ന് അംഗങ്ങൾക്ക് സീറോ ബാലൻസ് അക്കൗണ്ട്. ഇന്ത്യയിലുടനീളമുള്ള യൂണിവേഴ്സൽ അക്കൗണ്ട് നമ്പർ, എല്ലാ ആക്സിസ് ബാങ്ക് ബ്രാഞ്ചുകളും “ഹോം ബ്രാഞ്ച്” ആയി ഉപയോഗിക്കാം തുടങ്ങിയ ആനുകൂല്യങ്ങളുമുണ്ട്.

ഇന്ത്യയുടെ പ്രതിരോധ സേനയെ സേവിക്കാനും അവരുടെ സാമ്പത്തിക ആവശ്യങ്ങൾ നിറവേറ്റാനുമുള്ള ആക്സിസ് ബാങ്കിന്‍റെ നിരന്തരമായ ശ്രമങ്ങളുടെ ഭാഗമാണ് ധാരണാപത്രം.