Thursday, November 21, 2024
LATEST NEWSTECHNOLOGY

ബ്ലാക്ക് ഔട്ട് ചലഞ്ചിലൂടെ കുട്ടികള്‍ മരിച്ചു; ടിക് ടോക്കിനെതിരെ മാതാപിതാക്കള്‍

രണ്ട് കുട്ടികളുടെ മരണവുമായി ബന്ധപ്പെട്ട് ടിക് ടോക്കിനെതിരെ പരാതിയുമായി മാതാപിതാക്കൾ. ടിക് ടോക്കിലെ ‘ബ്ലാക്ക് ഔട്ട് ചലഞ്ച്’ മൂലമാണ് കുട്ടികൾ മരിച്ചതെന്ന് മാതാപിതാക്കൾ ആരോപിച്ചു. ടിക് ടോക്കിന്‍റെ അൽഗോരിതം കുട്ടികൾക്ക് അപകടകരമായ ഉള്ളടക്കം തുറന്നുകാട്ടുന്നുവെന്നും അവർ പരാതിയിൽ ആരോപിക്കുന്നു.

ബോധം നഷ്ടപ്പെടുന്നത് വരെ ശ്വാസം പിടിക്കാൻ നിർബന്ധിക്കുന്നതാണ് ബ്ലാക്ക്ഔട്ട് ചലഞ്ച്. എട്ടും ഒമ്പതും വയസുള്ള പെൺകുട്ടികൾ കഴിഞ്ഞ വർഷം ചാലഞ്ച് കണ്ടതിനാലാണ് മരണപ്പെട്ടതെന്ന് പരാതിയിൽ പറയുന്നു.

ആസക്തിയുളവാക്കുന്ന ഉല്പന്നമാണ് തങ്ങളുടേതെന്ന് ടിക് ടോക്കിന് അറിയാം അല്ലെങ്കില്‍ അറിഞ്ഞിരിക്കേണ്ടതാണ്. ഇത് കുട്ടികളെ അപകടകരമായ ഉള്ളടക്കത്തിലേക്ക് നയിക്കുന്നു. അത്തരം വീഡിയോകൾ ബ്ലോക്ക് ചെയ്യുന്നതിലും കുട്ടികൾക്കും രക്ഷിതാക്കൾക്കും മുന്നറിയിപ്പ് നൽകുന്നതിനും ടിക് ടോക്ക് പരാജയപ്പെട്ടു.