Tuesday, December 17, 2024
LATEST NEWSTECHNOLOGY

വാട്‌സ്ആപ്പില്‍ മെസ്സേജ് ഡിലീറ്റ് ചെയ്യാന്‍ ഇനി കൂടുതല്‍ സമയം

ഇപ്പോൾ മാറ്റങ്ങളും പുതിയ ഫീച്ചറുകളുമായാണ് വാട്ട്സ്ആപ്പ് എത്തിയിരിക്കുന്നത്. ഉപയോക്താക്കളുടെ സുരക്ഷയ്ക്കും സൗകര്യത്തിനുമായി നിരവധി ഫീച്ചറുകൾ വാട്സ്ആപ്പ് പരീക്ഷിക്കുന്നുണ്ട്. അബദ്ധത്തിൽ അയയ്ക്കുന്ന സന്ദേശങ്ങൾ നീക്കം ചെയ്യാൻ ഇനി കൂടുതൽ സമയം നൽകുന്നതാണ്. സന്ദേശങ്ങൾ അയച്ച് രണ്ട് ദിവസത്തിനു ശേഷം ഡിലീറ്റ് ചെയ്യാൻ ഉപയോക്താക്കളെ അനുവദിക്കുന്നതിന് വാട്ട്സ്ആപ്പ് ബീറ്റാ ചാനലിൽ ഒരു പുതിയ ഫീച്ചർ അവതരിപ്പിക്കുന്നതായി റിപ്പോർട്ടുകളുണ്ട്.

‘ഡിലീറ്റ് ഫോർ ഓൾ’ ഫീച്ചർ നിലവിൽ ഒരു മണിക്കൂർ, എട്ട് മിനിറ്റ്, 16 സെക്കൻഡ് ദൈർഘ്യമുള്ളതാണ്. സമയപരിധി രണ്ട് ദിവസമായി ഉയർത്താനാണ് നീക്കം. ഈ ഫീച്ചറിനു കീഴിൽ, ഉപയോക്താക്കൾക്ക് ടെക്സ്റ്റ് സന്ദേശങ്ങൾ ആക്സസ് ചെയ്യാൻ മാത്രമല്ല, ഫോട്ടോകളും വീഡിയോകളും പോലുള്ള മീഡിയ ഫയലുകൾ അൺസെൻഡ് ചെയ്യാനും കഴിയും.

വാട്ട്സ്ആപ്പിന്‍റെ ആൻഡ്രോയിഡ് പതിപ്പായ 2.22.4.10 ബീറ്റാ പതിപ്പിലാണ് പുതിയ ഫീച്ചർ. പുതിയ ഫീച്ചർ ലോഞ്ച് ചെയ്യുന്നതോടെ ഉപയോക്താക്കൾക്ക് രണ്ട് ദിവസത്തിനും 12 മണിക്കൂറിനും ശേഷം അയയ്ക്കുന്ന സന്ദേശങ്ങൾ അൺസെൻഡ് ചെയ്യാൻ കഴിയും. മെസേജിംഗുമായി ബന്ധപ്പെട്ട മറ്റൊരു ഫീച്ചറിലും വാട്ട്സ്ആപ്പ് പ്രവർത്തിക്കുന്നുണ്ട്. ഇത് ഉടൻ തന്നെ പുറത്തുവരും. ചാറ്റിലെ എല്ലാ സന്ദേശങ്ങളും മീഡിയ ഫയലുകളും ഇല്ലാതാക്കാൻ ഗ്രൂപ്പ് അഡ്മിൻമാരെ ഈ ഫീച്ചർ അനുവദിച്ചേക്കാം. ഇത് ഇതുവരെ ബീറ്റാ പതിപ്പുകളിൽ എത്തിയിട്ടില്ല. അതിനാൽ ഇത് സാധാരണ ഉപഭോക്താക്കൾക്ക് എത്തിക്കാൻ വളരെ സമയമെടുക്കും.