Tuesday, December 17, 2024
GULFLATEST NEWS

വിദ്യാര്‍ത്ഥികള്‍ക്ക് ഗോള്‍ഡന്‍ വിസയും സ്‌കോളര്‍ഷിപ്പും പ്രഖ്യാപിച്ച് ദുബൈ കിരീടാവകാശി

ദുബൈ: ദുബായ് കിരീടാവകാശിയും എക്സിക്യൂട്ടീവ് കൗൺസിൽ ചെയർമാനുമായ ശൈഖ് ഹംദാന്‍ ബിന്‍ മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം മികച്ച വിദ്യാർത്ഥികൾക്ക് ഗോൾഡൻ വിസയും സ്കോളർഷിപ്പും പ്രഖ്യാപിച്ചു. മികച്ച എമിറാത്തി ഗ്രേഡ് 12 വിദ്യാർത്ഥികൾക്കാണ് സ്കോളർഷിപ്പ് നൽകുക.

പ്രവാസികളുടെ മക്കൾക്കും അവരുടെ കുടുംബങ്ങൾക്കും 10 വർഷത്തെ ഗോൾഡൻ വിസ അനുവദിക്കും.  50 ഹൈസ്കൂൾ വിദ്യാർത്ഥികൾക്ക് സാമ്പത്തിക പാരിതോഷികവും നൽകും. കഴിഞ്ഞ വർഷം മുതൽ പന്ത്രണ്ടാം ക്ലാസിൽ മികച്ച പ്രകടനം നടത്തുന്ന വിദ്യാർത്ഥികൾക്ക് ഗോൾഡൻ വിസ അനുവദിച്ചിരുന്നു.