കേരള ബ്ലാസ്റ്റേഴ്സ് താരം ലൂണയുടെ ആറ് വയസ്സുള്ള മകൾ മരണപ്പെട്ടു
മകളുടെ മരണ വാർത്ത പങ്കുവെച്ച് കേരള ബ്ലാസ്റ്റേഴ്സ് താരം അഡ്രിയാൻ ലൂണ. തന്‍റെ ആറുവയസ്സുള്ള മകൾ ജൂലിയറ്റയുടെ മരണവാർത്ത ലൂണ ഇൻസ്റ്റാഗ്രാമിലൂടെ അറിയിച്ചു. സിസ്റ്റിക് ഫൈബ്രോസിസുമായി പോരാടിയ ജൂലിയറ്റ ഏപ്രിൽ 9നാണ് മരണമടഞ്ഞത്.
താനും കുടുംബവും വലിയ വേദനയിലാണെന്നും മകളുടെ ഓർമ്മകൾ എപ്പോഴും കൂടെയുണ്ടാവുമെന്നും ലൂണ പറഞ്ഞു. ഈ ചെറുപ്രായത്തിൽ മകൾ തന്നെ ഒരുപാട് കാര്യങ്ങൾ പഠിപ്പിച്ചിരുന്നുവെന്നും പരാജയം ഒരിക്കലും അംഗീകരിക്കാതിരിക്കുക എന്നതാണ് പ്രധാന പാഠമെന്നും ലൂണ പറഞ്ഞു.