Tuesday, December 17, 2024
LATEST NEWSTECHNOLOGY

ഉദയ്പൂര്‍ കൊലപാതകം; ന്യായീകരിക്കുന്ന പോസ്റ്റുകള്‍ നീക്കം ചെയ്യണമെന്ന് കേന്ദ്രം

ന്യൂദല്‍ഹി: ഉദയ്പൂർ കൊലപാതകത്തെ ന്യായീകരിക്കുന്ന പോസ്റ്റുകൾ സോഷ്യൽ മീഡിയയിൽ നിന്ന് നീക്കം ചെയ്യണമെന്ന് കേന്ദ്ര ഐടി മന്ത്രാലയം. രാജ്യത്ത് സമാധാനവും ഐക്യവും പുനഃസ്ഥാപിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ നീക്കമെന്ന് മന്ത്രാലയം പറഞ്ഞു. കൊലപാതകത്തെ ന്യായീകരിക്കുന്ന പോസ്റ്റുകൾക്കൊപ്പം കൊലപാതകത്തിന്റെ വീഡിയോ വ്യാപകമായി പ്രചരിക്കുന്നത് ശ്രദ്ധയിൽപ്പെട്ട സാഹചര്യത്തിൽ ഇവ പിൻ‌വലിക്കാൻ ആവശ്യമായ നടപടികൾ സ്വീകരിക്കാൻ മന്ത്രാലയം വിവിധ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളോട് ആവശ്യപ്പെട്ടു.