Friday, November 22, 2024
GULFLATEST NEWS

ജനം ഇടപെട്ടു; 40 വർഷം നിലനിന്ന പരസ്യബോർഡ് പുനഃസ്ഥാപിച്ച് അധികൃതർ

ദുബായ്: നാല് പതിറ്റാണ്ടായി ദുബായ് നഗരത്തിന്റെ മുഖമുദ്രയായിരുന്ന പരസ്യബോർഡ് പുനഃസ്ഥാപിക്കണമെന്ന പൊതുജനങ്ങളുടെ ആവശ്യം ഒടുവിൽ അംഗീകരിച്ച് അധികൃതർ. നഗരചിത്രങ്ങൾ നിറച്ച ബോർഡ് കാലാവധി കഴിഞ്ഞതോടെ നീക്കം ചെയ്തതാണ് നഗരവാസികളെ ചൊടിപ്പിച്ചത്. ആദ്യം കെട്ടിട നിർമാതാക്കളെയും പരസ്യക്കാരെയും സമീപിച്ചു കാര്യം പറഞ്ഞു. അങ്ങനെ പൊതുജന അഭിപ്രായം മാനിച്ചാണ് ബോർഡ് പുനഃസ്ഥാപിച്ചത്

ഷെയ്ഖ് സായിദ് റോഡിലെ ആദ്യകാല പാർപ്പിട സമുച്ചയമായ നാസർ റാഷിദ് ലുട്ട ബിൽഡിങ്ങിന് മുകളിൽ 1981 ൽ സ്ഥാപിച്ച ടൊയോട്ട കമ്പനിയുടെ പരസ്യബോർഡ് പുനഃസ്ഥാപിച്ചു. കെട്ടിടത്തിൽ സ്ഥാപനത്തിന്റെ ഷോറൂമോ സേവന കേന്ദ്രമോ ഇല്ലെങ്കിലും, റെസിഡൻഷ്യൽ കോംപ്ലക്സിൻ ഓട്ടോ കമ്പനിയുടെ പേരാണ് നൽകിയത്.

ദുബായ് നഗരത്തിന്റെ എല്ലാ ചിത്രങ്ങളിലും കെട്ടിടവും ബോർഡും തിളങ്ങി. 2018 ൽ പരസ്യ കരാർ കാലാവധി അവസാനിച്ചതിനെ തുടർന്ന് ഇത് നിർത്തലാക്കി. നഗരത്തിന്റെ മുഖം നഷ്ടപ്പെട്ടതായി തോന്നുന്നുവെന്ന് പഴയ തലമുറ പറയുന്നു. കെട്ടിടത്തിന് മുകളിലുള്ള ബോർഡ് ദുബായിയുടെ പ്രതീകമാണെന്നും അവർ പറഞ്ഞു.