Monday, March 10, 2025
LATEST NEWSSPORTS

ലാ ലിഗ 2022-23 ഫിക്സ്ചർ എത്തി; ഓഗസ്റ്റ് 13ന് ലീഗ് തുടങ്ങും

ലാ ലിഗയുടെ പുതിയ സീസൺ ഫിക്സ്ചറുകൾ എത്തിക്കഴിഞ്ഞു. ഓഗസ്റ്റ് 13നാണ് സീസൺ ആരംഭിക്കുന്നത്. നവംബർ 21ന് ഖത്തർ ലോകകപ്പ് ആരംഭിക്കുന്നതിനാൽ നവംബർ 12 മുതൽ 13 വരെയുള്ള വാരാന്ത്യ മത്സരങ്ങൾക്ക് ശേഷം താൽക്കാലികമായി ലീഗ് നിർത്തിവയ്ക്കും. ഡിസംബർ 18ന് ലോകകപ്പ് അവസാനിച്ച് ഒരാഴ്ചയ്ക്ക് ശേഷം ലാ ലിഗ പുനരാരംഭിക്കും. ഇത്തവണ ലീഗ് 2023 ജൂൺ 4 വരെ നീണ്ടുനിൽക്കുന്നതാണ്.

സീസണിലെ ആദ്യ മത്സരത്തിൽ റയൽ മാഡ്രിഡ് അൽമേരിയയെ നേരിടും. ബാഴ്സലോണക്ക് റയോ വലെകാനോ ആണ് ആദ്യ എതിരാളികൾ. ഈ സീസണിലെ ആദ്യ എൽ ക്ലാസിക്കോ ഒക്ടോബർ 16നു സാന്റിയാഗോ ബെർണബയുവിൽ നടക്കും. കാറ്റലോണിയയിലെ എൽ ക്ലാസിക്കോ മാർച്ച് 19നു നടക്കും.