Sunday, January 25, 2026
LATEST NEWSSPORTS

മലയാളി താരം ആഷിഖ് കുരുണിയൻ 5 വർഷത്തെ കരാറിൽ മോഹൻ ബഗാനിൽ

കൊൽക്കത്ത: ബെംഗളൂരു എഫ്സിയുടെ മലയാളി താരം ആഷിഖ് കുരുണിയൻ കൊൽക്കത്ത ക്ലബ്ബ് എടികെ മോഹൻ ബഗാനിൽ ചേർന്നു. ബഗാനുമായി അഞ്ച് വർഷത്തെ കരാറിലാണ് ഒപ്പുവച്ചത്.

ആഷിഷ് റായിയും ഹൈദരാബാദ് എഫ്സിയിൽ നിന്ന് ബഗാനിൽ ചേർന്നു. ഏഷ്യൻ കപ്പ് ഫുട്ബോൾ യോഗ്യതാ മത്സരങ്ങളിൽ ആഷിഖ് കുരുണിയന്റെ പ്രകടനം ശ്രദ്ധിക്കപ്പെട്ടിരുന്നു. 2019ലാണ് പൂനെ സിറ്റി എഫ്സിയിൽ നിന്ന് ആഷിഖ് ബെംഗളൂരു എഫ്സിയിൽ ചേർന്നത്.