Tuesday, December 17, 2024
LATEST NEWSSPORTS

‘ഐപിഎൽ ഫ്രാഞ്ചൈസികൾക്ക് വനിതാ ടീം നിർബന്ധമാക്കണം’

ഫ്രാഞ്ചൈസികൾക്ക് വനിതാ ടീം നിർബന്ധമാക്കണമെന്ന് ഐപിഎൽ മുൻ ചെയർമാൻ ലളിത് മോദി. എല്ലാ ഫ്രാഞ്ചൈസികൾക്കും വനിതാ ടീം ഉണ്ടെങ്കിൽ, ഇന്ത്യൻ വനിതാ ക്രിക്കറ്റ് ടീമിന്റെ ശക്തി വർദ്ധിക്കുമെന്നും ഇത് ഇന്ത്യൻ വനിതാ ക്രിക്കറ്റിനെ കൂടുതൽ ഉയരങ്ങളിലെത്തിക്കുമെന്നും മുൻ ചെയർമാൻ പറഞ്ഞു.

“ഈ വർഷം വനിതാ ടി20 മത്സരങ്ങൾ ഞാൻ കണ്ടില്ല. എല്ലാ ഐപിഎൽ ഫ്രാഞ്ചൈസികൾക്കും വനിതാ ടീം നിർബന്ധമാക്കണം. ഐപിഎൽ ഫ്രാഞ്ചൈസികൾക്ക് വനിതാ ടീമുണ്ടെങ്കിൽ അത് ഇന്ത്യൻ വനിതാ ക്രിക്കറ്റിന്റെ കരുത്ത് വർധിപ്പിക്കും. ഇതിനകം തന്നെ നല്ല പണം സമ്പാദിക്കുന്ന ഉടമകൾ വനിതാ ക്രിക്കറ്റിൽ നിക്ഷേപം നടത്തും. അത് വനിതാ ക്രിക്കറ്റിന് കരുത്ത് പകരും” ലളിത് മോദി പറഞ്ഞു.

ആദ്യ വനിതാ ഐപിഎൽ അടുത്ത വർഷം ആരംഭിക്കുമെന്നാണ് റിപ്പോർട്ടുകൾ. 2023 മാർച്ചിൽ ആദ്യ വനിതാ ഐപിഎൽ ആരംഭിക്കാനാണ് ബിസിസിഐ ആലോചിക്കുന്നത്. രണ്ട് വിൻഡോകളാണ് പരിഗണനയിലുള്ളത്. ഏറ്റവും കൂടുതൽ സാധ്യത മാർച്ചിലാണ്, പക്ഷേ സെപ്റ്റംബറും പരിഗണനയിലാണ്.